Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kolkata

ബ്ര​സീ​ൽ വ​രും, പി​ന്നാ​ലെ ഉ​റു​ഗ്വാ​യും; കോ​ൽ​ക്ക​ത്ത​യി​ൽ ഫു​ട്ബോ​ൾ പൂ​രം

ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലി​ന് പി​ന്നാ​ലെ മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വാ​യും ഇ​ന്ത്യയിൽ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. കോ​ൽ​ക്ക​ത്ത​യി​ൽ വെ​ച്ച് ഇ​ന്ത്യ-​ഉ​റു​ഗ്വാ​യ് മ​ത്സ​രം ന​ട​ക്കു​മെ​ന്ന് എ​ഐ​എ​ഫ്എ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് മ​ത്സ​രം.

ബ്ര​സീ​ലി​ന് പു​റ​മേ മ​റ്റൊ​രു രാ​ജ്യ​വു​മാ​യി ഇ​ന്ത്യ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കേ​പ് വെ​ർ​ദെ, ഉ​റു​ഗ്വാ​യ് രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി സ​മീ​പി​ച്ചി​രു​ന്ന​ത്.  ര​ണ്ട് ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വാ​യ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. 

കോ​ൽ​ക്ക​ത്ത​യി​ൽ ബ്ര​സീ​ലു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ്. അ​തി​നു​ശേ​ഷ​മാ​കും ഉ​റു​ഗ്വാ​യ്ക്കെ​തി​രെ ക​ളി​ക്കു​ക. ബ്ര​സീ​ലു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​വും ആ​സി​യാ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ളും ഒ​രേ​സ​മ​യ​ത്ത് വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​സി​യാ​ൻ ക​പ്പി​ൽ നി​ന്ന് പി​ന്മാ​റാ​ൻ അ​ടു​ത്തി​ടെ എ​ഐ​എ​ഫ്എ​ഫ് തീ​രു​മാ​നി​ച്ചി​രു​ന്നു. 

ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ആ​സി​യാ​ൻ ക​പ്പ് സെ​പ്റ്റം​ബ​ർ 21-നും ​ഒ​ക്ടോ​ബ​ർ ആ​റി​നും ഇ​ട​യി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ ടീ​മു​ക​ളു​മാ​യാ​ണ് ആ​സി​യാ​ൻ ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഏ​റ്റു​മു​ട്ടേ​ണ്ടി​യി​രു​ന്ന​ത്.

Sports

കോ​ൽ​ക്ക​ത്ത ‌ടെ​സ്റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ടോ​സ് ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലു സ്പി​ന്ന​ര്‍​മാ​രും ര​ണ്ട് പേ​സ​ര്‍​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും കു​ല്‍​ദീ​പ് യാ​ദ​വും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും അ​ക്സ​ര്‍ പ​ട്ടേ​ലു​മാ​ണ് ടീ​മി​ലെ​ത്തി​യ സ്പി​ന്ന​ര്‍​മാ​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ പേ​സ​ര്‍ കാ​ഗി​സോ റ​ബാ​ഡ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലി​ല്ല. പ​ക​രം കോ​ര്‍​ബി​ന്‍ ബോ​ഷാ​ണ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി​യ​ത്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്‌​ഡ​ൻ മാ​ർ​ക്രം, റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ, വി​യാ​ൻ മു​ൾ​ഡ​ർ, തെം​ബ ബാ​വു​മ, ടോ​ണി ഡി. ​സോ​ർ​സി, ട്രി​സ്റ്റ​ൻ സ്റ്റ​ബ്‌​സ്, കൈ​ൽ വെ​റെ​യ്ൻ, സൈ​മ​ൺ ഹാ​ർ​മ​ർ, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്.

ടീം ​ഇ​ന്ത്യ : യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കെ.​എ​ൽ. രാ​ഹു​ൽ, വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ, ശു​ഭ്‌​മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ് ജു​റെ​ൽ, അ​ക്ഷ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത്‌ ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.

 

 

Latest News

Corehub Up